കൊല്ലം: കിടപ്പറദൃശ്യം പകര്‍ത്തി ഭര്‍ത്താവ് അശ്ലീല വെബ്സൈറ്റുകള്‍ക്ക് വിറ്റതായ ഭാര്യയുടെ പരാതിയില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പങ്കാളികളെ കൈമാറുന്ന സംഘവുമായി ഭര്‍ത്താവിന് ബന്ധമുണ്ടെന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്. പങ്കാളികളെ പങ്കുവയ്ക്കുന്ന ചില ഗ്രൂപ്പുകളില്‍ തന്റെ ഭര്‍ത്താവ് അംഗമാണെന്നും ഭാര്യയുടെ നഗ്നദൃശ്യങ്ങള്‍ പങ്കുവയ്ക്കണമെന്ന് ഈ ഗ്രൂപ്പില്‍ ആവശ്യപ്പെട്ടെന്നും യുവതി വ്യക്തമാക്കുന്നു. സംഭവത്തില്‍ കൊട്ടിയം പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. നിലവില്‍ പ്രതി ഒളിവിലാണ്.
കൊല്ലം ജില്ലക്കാരാണ് ദമ്പതികള്‍ യുകെയിലാണ് താമസിക്കുന്നത്. തനിക്ക് കാണാനെന്ന പേരിലാണ് ഭര്‍ത്താവ് ഭാര്യയുമൊത്തുള്ള കിടപ്പറ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. പിന്നീട് ദൃശ്യങ്ങള്‍ വെബ്സൈറ്റുകള്‍ക്ക് വില്‍ക്കുകയായിരുന്നു. ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട സുഹൃത്തുക്കളാണ് യുവതിയെ ഇക്കാര്യം അറിയിച്ചത്. വിദേശത്ത് നിന്നെത്തിയ യുവതിയാണ് ഭര്‍ത്താവിനെതിരെ പൊലീസില്‍ പരാതി നല്‍കിയത്.
കൗണ്‍സലിംഗ് നല്കി ശരിയാക്കാനായി യുവതി ഭര്‍ത്താവിനെ നാട്ടിലെത്തിച്ചു. കൗണ്‍സലിംഗിന് കൊണ്ടുപോയെങ്കിലും മൂന്നാംദിവസം ഭര്‍ത്താവ് ക്രൂരമായി മര്‍ദിച്ചതോടെ പൊലീസില്‍ യുവതി പരാതി നല്‍കുകയായിരുന്നു. സംഭാഷണങ്ങള്‍ അടക്കമുള്ള തെളിവുകളും യുവതി പരാതിക്കൊപ്പം ഹാജരാക്കിയിട്ടുണ്ട്.
ദൃശ്യങ്ങള്‍ പങ്കുവച്ചതില്‍ ഭര്‍ത്താവിന് കുറ്റബോധമില്ലെന്നും യുവതി പറഞ്ഞു. ദൃശ്യങ്ങള്‍ പങ്കുവച്ച് ഭര്‍ത്താവ് പണമുണ്ടാക്കി. കുട്ടികളുടെ മുന്നില്‍വച്ച് ലൈംഗിക വൈകൃതങ്ങള്‍ കാണിച്ചെന്നും യുവതി വ്യക്തമാക്കി. യുവതി നിലവില്‍ ചികിത്സയിലാണ്.